ജാമിഅ ദര്‍സ് ഫെസ്റ്റ് ; മേഖലാ മത്സരങ്ങള്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും

ജാമിഅ ദര്‍സ് ഫെസ്റ്റ് 

മേഖലാ മത്സരങ്ങള്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും

മലപ്പുറം: പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്  ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജാമിഅ ദര്‍സ് ഫെസ്റ്റിന്റെ മേഖലാ തല മത്സരങ്ങള്‍ ഒക്ടോബര്‍ 20ന്  ആരംഭിക്കും.  സ്ഥാപന തല മത്സരത്തില്‍ ഓരോ ഇനത്തില്‍ ഫസ്റ്റ് നേടിയവര്‍ക്കായി നടത്തുന്ന മേഖലാ തല മത്സരം  കാസര്‍ഗോഡ്, കണ്ണൂര്‍, കൊടുവള്ളി, ചേളാരി,  തിരൂര്‍, മലപ്പുറം, നിലമ്പൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ മേഖല തിരിച്ചാണ് നടക്കുക. മേഖലാ തല മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 15 ന് സമാപിക്കും. www.darsfest.blogspot.com എന്ന ലിങ്ക് വഴിയാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. മേഖലാ തലത്തില്‍ ഓരോ വിഷയത്തില്‍ എ ഗ്രേഡ് ഫസ്റ്റും എ ഗ്രേഡ് സെക്കന്റും നേടിയവര്‍ക്കായി നടത്തുന്ന സംസ്ഥാന തല മത്സരം 2024 ജനുവരി 5,6 തിയ്യതികളില്‍ ഫൈസാബാദ് പി.എം.സ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കും.




Previous Post Next Post