ജാമിഅ ദര്‍സ് ഫെസ്റ്റ് മേഖലാ തല മത്സരങ്ങള്‍



മലപ്പുറം: പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്  ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജാമിഅ ദര്‍സ് ഫെസ്റ്റിന്റെ മേഖലാ തല മത്സരങ്ങള്‍ക്ക് നവംബര്‍ 5ന് കൊണ്ടോട്ടി മേഖലയില്‍ തുടക്കമാകും.  നോണ്‍ സ്‌റ്റേജ് മത്സരം കൊണ്ടോട്ടി കോടങ്ങാടും സ്റ്റേജ് മത്സരം 12ന് മഞ്ചേരി കിടങ്ങഴിയിലും നടക്കും. 

പാലക്കാട് മേഖല നോണ്‍ സ്‌റ്റേജ് മത്സരം നവംബര്‍ 18നും സ്‌റ്റേജ് മത്സരം 19നും കല്ലടിക്കോട് ദാറുല്‍ അമാനില്‍ നടക്കും. 

വേങ്ങര മേഖല നോണ്‍സ്‌റ്റേജ് മത്സരം 19ന് മലപ്പുറം ആലത്തൂര്‍പടിയിലും സ്റ്റേജ് മത്സരം 26ന് അച്ചനമ്പലത്തും നടക്കും.  

പെരിന്തല്‍മണ്ണ മേഖലാ നോണ്‍സ്റ്റേജ് മത്സരം 26ന് മക്കരപറമ്പ് ജുമുഅത്ത് പള്ളിയിലും സ്റ്റേജ് മത്സരം ഡിസംബര്‍ 3ന് തിരൂര്‍ക്കാട് അന്‍വാറിലും നടക്കും.

തിരൂരങ്ങാടി മേഖലാ നോണ്‍സ്‌റ്റേജ് മത്സരം ഡിസംബര്‍ 24ന് മുട്ടിച്ചിറ ശുഹദാ പള്ളിയിലും സ്‌റ്റേജ് മത്സരം 26ന് വെളിമുക്ക് ക്രസന്റിലും നടക്കും. 


കോഴിക്കോട് മേഖല സ്‌റ്റേജ്, നോണ്‍സ്‌റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ 25ന് മടവൂര്‍ മഖാമിലും നടക്കും. 


കണ്ണൂര് 16,17

മറ്റുമേഖലാ മത്സരങ്ങളുടെ തിയ്യതികള്‍ പിന്നീട് അറിയിക്കും. സ്ഥാപന തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ 3525 വിദ്യര്‍ത്ഥികളാണ് 70 ഇനങ്ങളിലയി മേഖലാ തല മത്സരത്തില്‍ സംബന്ധിക്കുന്നത്.

Previous Post Next Post