REGISTRATION (മത്സര രജിസ്ട്രേഷന്‍)

 CONTESTANT REGISTRATION

ഇംഗ്ലീഷിലാണ് ഫോം പൂരിപ്പിക്കേണ്ടത്. (മറ്റു ഭാഷകള്‍ സ്വീകാര്യമല്ല)
ഫോം പൂരിപ്പിക്കേണ്ട അവസാന തിയ്യതി (15/10/2023 ഒക്ടോബര്‍ 10  ചൊവ്വ)


സ്ഥാപനത്തില്‍ നിന്ന് മേഖലാതല മത്സരത്തിലേക്ക് യോഗ്യത നേടിയവരാണ് ഈ ഫോം പൂരിപ്പിക്കേണ്ടത്. ആധാര്‍, ഫോട്ടോ തുടങ്ങി ഫോം നിര്‍ദ്ദേശിക്കുന്ന വിവരങ്ങളും മത്സരയിനങ്ങളും ചേര്‍ക്കണം.  

ഒരു മത്സരാര്‍ത്ഥിക്ക് ഒരുപാട് മത്സരങ്ങളുണ്ടെങ്കില്‍ എല്ലാം ഒരു അപേക്ഷയില്‍ തന്നെ ചേര്‍ക്കണം.  

മുകളില്‍ നിര്‍ദ്ദേശിച്ച ഫെസ്റ്റ് സൈറ്റില്‍ നിന്ന് സ്ഥാപന രജിസ്‌ട്രേഷന്‍ ഫോമിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത പ്രിന്റില്‍ നിര്‍ദ്ദേശിച്ച വിവരങ്ങളും ഒപ്പുകളും ചേര്‍ത്ത് മത്സരദിവസം രജിസ്‌ട്രേഷന്‍ സമയത്ത് ഫെസ്റ്റ് സമിതിയെ ഏല്‍പ്പിച്ച് മത്സരാര്‍ത്ഥികളുടെ ലിസ്റ്റും മത്സരയിനങ്ങളും സയമക്രമവുമടങ്ങിയ ഫയല്‍ കൈപറ്റേണ്ടതാണ്.

നിയമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍

1. സീനിയര്‍, ജൂനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

2. 2006 സെപ്തംബര്‍ 15 നോ ശേഷമോ ജനിച്ചവര്‍ (17 വയസ്സിനു താഴെ) ജൂനിയര്‍ വിഭാഗത്തിലും 2006 സെപ്തംബര്‍ 15 ന് മുമ്പ് ജനിച്ചവര്‍ (17 വയസ്സ് കഴിഞ്ഞവര്‍) സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്.

3. ജൂനിയര്‍ വിഭാഗത്തിന്റെ അറബി സംഘഗാനം, മലയാള സമൂഹ ഗാനം, സീനിയര്‍ വിഭാഗത്തിന്റെ മാഷപ്പ് മാപ്പിളപ്പാട്ട്, ഖസ്വീദ പാരായണം, പ്രോഗ്രാം സെറ്റിംഗ്, പത്രനിര്‍മാണം തുടങ്ങിയവയല്ലാത്തവയെല്ലാം വ്യക്തിഗത ഇനങ്ങളാണ് (ഇവ ഗ്രൂപ്പ് ഇനങ്ങളാണ്).

4. ഒരു വിദ്യാര്‍ത്ഥിക്ക് ഗ്രൂപ്പിനം കൂടാതെ മൂന്ന് സ്റ്റേജിനങ്ങളിലും മൂന്ന് നോണ്‍
സ്‌റ്റേജ് ഇനങ്ങളിലും മത്സരിക്കാവുന്നതാണ്.

5. 2023 ഒക്ടോബര്‍ 1 നുള്ളില്‍ സ്ഥാപന തല മത്സരം പൂര്‍ത്തിയാക്കി  ഒക്ടോബര്‍ 10നകം ഈ ഫോം (ഇംഗ്ലീഷില്‍ മാത്രം) ഫില്‍ ചെയ്യേണ്ടതാണ്. ഒക്ടോബര്‍ നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലായിരിക്കും മേഖലാ തല മത്സരങ്ങള്‍ നടക്കുക. സംസ്ഥാന തല മത്സരം 2024 ജനുവരി 5,6 തിയ്യതികളില്‍ പട്ടിക്കാട് ഫൈസാബാദില്‍ വെച്ച് നടത്തപ്പെടും.

6. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ വിദ്യാര്‍ത്ഥിയെ കലാ പ്രതിഭയായി തെരഞ്ഞെടുക്കും.

7. വ്യക്തിഗത മത്സരങ്ങളുടെ മാര്‍ക്ക് മാനദണ്ഡമാക്കിയാണ് കലാപ്രതിഭയെ നിര്‍ണയിക്കുക. എന്നാല്‍ രണ്ട് പേര്‍ കലാ പ്രതിഭാ പട്ടത്തിന് ഒരു പോലെ അര്‍ഹരായാല്‍ അവര്‍ ഗ്രൂപ്പിനത്തില്‍ പങ്കെടുത്ത് ലഭിച്ച മാര്‍ക്കിന്റെ വിഹിതം കൂടി പരിഗണിക്കും.

8. 80% നു മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ A ഗ്രേഡും. 60-79% വരെ B ഗ്രേഡും 50-59% വരെ C ഗ്രേഡും ആയി കണക്കാക്കുന്നതാണ്. (Ist, IInd, IIIrd എന്നിവക്ക് പുറമെ A ഗ്രേഡ് മാര്‍ക്ക് സ്ഥാപന പോയിന്റില്‍  മാത്രം പരിഗണിക്കുന്നതാണ്, കലാപ്രതിഭാ പട്ടത്തില്‍ പരിഗണനീയമല്ല)

9. ജൂനിയര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്ഥാപനം ജൂനിയര്‍ ചാമ്പ്യന്മാരും സീനിയര്‍ വിഭാഗത്തില്‍ ഏറ്റും കൂടുതല്‍ പോയിന്റ് നേടിയ സ്ഥാപനം സീനിയര്‍ ചാമ്പ്യന്മാരും ആവുന്നതാണ്. ഒന്നിച്ച് ഓവറോള്‍ ചാമ്പ്യന്മാരെ തെരഞ്ഞെടുക്കുന്നതല്ല. മേഖലാ-ഫൈനല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന സ്ഥാപനങ്ങള്‍ക്ക് ജാമിഅഃയുടെ ഉപഹാരം ഉണ്ടായിരിക്കുന്നതാണ്.

10. ഓരോ സ്ഥാപനത്തിലും ടീം മാനേജര്‍ ഉണ്ടായിരിക്കേണ്ടതും മത്സരവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങള്‍ക്കും സ്ഥാപനത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന് മാത്രമായിരിക്കുന്നതുമാണ്.

11.  ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയവരുടെ ലിസ്റ്റും എന്‍ട്രി ഫോമും രണ്ട് വീതം ഫോട്ടോയും വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും രേഖയും മേഖലാ കണ്‍വീനര്‍മാര്‍ മേഖലാ മത്സരം കഴിഞ്ഞ് നാലു ദിവസത്തിനകം സംസ്ഥാന കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മേഖലാതല മത്സരങ്ങളും 2024 ജനുവരിയില്‍ സംസ്ഥാന തല മത്സരവും നടക്കും.

12. വിധി കര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. എന്നാല്‍ മത്സര വിധിയില്‍ പരാതിയുള്ളവര്‍ വിധി നിര്‍ണയം കഴിഞ്ഞ് 30 മിനിറ്റിനകം മേഖലാ മത്സരത്തില്‍ 250 രൂപയും ഫൈനല്‍ മത്സരത്തില്‍ 500 രൂപയും അപ്പീല്‍ തുക അടച്ച് രേഖാ മൂലം ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ക്ക് പരാതി നല്‍കാവുന്നതാണ്. അന്തിമ തീരുമാനം ജനറല്‍ കണ്‍വീനറില്‍ നിക്ഷിപ്തമായിരിക്കും.

13. മത്സരത്തില്‍ സമയനിഷ്ഠ കൃത്യമായി പാലിക്കേണ്ടതാണ്.

14. അറബി സംഘഗാനം . ഖസീദ , മാഷപ്പ് എന്നിവയിൽ അറബനയോ ദഫോ ഉപയോഗിക്കാവുന്നതാണ്

⚖️ പോയ്ന്‍റ് നില :
A Grade: 80നു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍
B Grade: 60-79 മാര്‍ക്ക് ലഭിച്ചവര്‍
C Grade: 50-59 മാര്‍ക്ക് ലഭിച്ചവര്‍

INDIVIDUAL (വ്യക്തിഗതം)
POINT : 1st : 5, IInd : 3, IIIrd: 1
GRADE: A: 5, B: 3, C:1

GROUP (ഗ്രൂപ്പ്)
POINT : 1st : 10, IInd : 8, IIIrd: 6
GRADE: A: 5, B: 3, C:1




Previous Post Next Post