നിയമങ്ങള്‍... നിര്‍ദ്ദേശങ്ങള്‍...


🎙️ഒരു ദർസിൽ നിന്ന്  വ്യക്തിഗത ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് (സ്റ്റേജ് 2+നോണ്‍സ്റ്റേജ് 1) എന്നിങ്ങനെ മൂന്ന് പരിപാടികളില്‍ വരെ പങ്കെടുക്കാവുന്നതാണ്.  വ്യക്തിഗത ഇനത്തില്‍ പങ്കെടുത്ത മത്സരാര്‍ഥിക്ക് ഗ്രൂപ്പ് ഇനമായ ഖസീദയില്‍ പങ്കെടുക്കുന്നതിന് വിരോധമില്ല.ഖസീദ പാരായണത്തിന് അഞ്ചു വിദ്യാർഥികൾപങ്കെടുക്കേണ്ടതാണ്.

 🎥 ഓരോ ദർസിൽ നിന്നും പങ്കെടുക്കുന്ന ഇനങ്ങൾ അതിൻറെ വീഡിയോ നിര്‍ദ്ദേശിക്കുന്ന മിനുട്ടിൽ കവിയാത്ത ക്ലിപ്പുകളാക്കി 2021 ഡിസംബര്‍ 20 ന് മുമ്പ് ഗൂഗിൾ ലിങ്ക് വഴി സംഘാടക സമിതിക്ക് അയച്ചുതരേണ്ടതാണ്. ഡിസംബര്‍ 20 ന് ശേഷം വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ലസംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. 

📸 ഫോട്ടോ PHOTO : ബാഡ്ജ്, റിസള്‍ട്ട്, സെര്‍ട്ടിഫിക്കറ്റ് തുടങ്ങി പല ആവശ്യങ്ങള്‍ക്കും ഉപകാരപ്പെടുന്നതിനാല്‍ മത്സരാര്‍ത്ഥിയുടെ ഫോട്ടോ വൃത്തിയുള്ള, പാസ്പോര്‍ട്ട് സൈസ് തന്നെയാവാന്‍ ശ്രദ്ധിക്കേണ്ടതാണ്.    

📽️ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ വീഡിയോ ക്ലിപ്പുകൾ കമ്മിറ്റി പരിശോധിച്ച് യോഗ്യത നേടിയവർക്ക് സ്റ്റേറ്റ് തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്കാണ് സംസ്ഥാന തല മത്സരത്തില്‍ അര്‍ഹതയുണ്ടായിരിക്കുക.

⚖️ SELECTION ROUND CENTRES 2021 ജനുവരി 9 ഞായര്‍ (തൃക്കരിപ്പൂര്‍, കോഴിക്കോട്, മലപ്പുറം) 2022 ജനുവരി 11 ചൊവ്വ (തൃശൂര്, പാലക്കാട്) എന്നീ തിയ്യതികളില്‍ ഓഫ് ലൈന്‍ മത്സരങ്ങള്‍ (സെലക്ഷന്‍ റൌണ്ട്) നടത്തപ്പെടും. 

📍CENTRES: സെന്‍ററുകള്‍ : 1. തൃക്കരിപ്പൂര്‍ (കാസറഗോഡ്, കണ്ണൂര്‍), 2. മാങ്കാവ് ശാദുലി മസ്ജിദ് (കോഴിക്കോട്) , 3. മലപ്പുറം (ആലത്തൂര്പടി ജുമാമസ്ജിദ്),  തൃശൂര്‍, എറണാകുളം (മണത്തല ജുമാ മസ്ജിദ്) 6. പാലക്കാട് (മണലടി) എന്നിങ്ങനെ ഏഴ് സെന്‍ററുകളാണ് സെലക്ഷന്‍ റൌണ്ടിന് വേണ്ടി തയ്യാര്‍ ചെയ്തിരിക്കുന്നത്.

🌎 ഓഫ് ലൈനായി നടത്തപ്പെടുന്ന പരിപാടികള്‍ ഏഴു സെന്‍ററുകളിലായാണ് നടത്തപ്പെടുന്നത്. പുതുതായി ചേര്‍ക്കപ്പെട്ട ഖിറാഅത്തും ഗ്രന്ഥവായനയും ഇതേ സെന്‍ററില്‍വെച്ച് തന്നെയാണ് നടത്തപ്പെടുക. ഓണ്‍ലൈനായി നടത്തപ്പെടുന്നതിലുള്ള മൂല്യനിര്‍ണയം പ്രയാസം നേരിടുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.

പാടി പറയൽ: മോയിൻകുട്ടി വൈദ്യരുടെ ബദർ കിസ്സപ്പാട്ടാണ് തിരഞ്ഞെടുക്കേണ്ടത് പാടിപറയലിന് തെരഞ്ഞെടുക്കപ്പെടുന്ന കഥയുട ചരിത്ര  പൂർത്തീകരണം വരുന്ന ഭാഗങ്ങൾ അവതരിപ്പിക്കലാണ് ഉത്തമം ,കഥയുടെ പൂർത്തീകരണത്തിന് ഒന്നിലധികം ഇശലുകൾ തിരഞ്ഞെടുക്കാവുന്നതാണ് പാടി പറയലിൽ ബദർ കിസ്സപ്പാട്ടിലെ ആദ്യ ഇശൽ അഹദത്തിലെ അലിഫ് നാലുവരി ആലപിച്ചുകൊണ്ടാണ് തുടങ്ങേണ്ടത്.

മാപ്പിളപ്പാട്ട്: കമ്പി,വാൽ കമ്പി,വാലുമ്മൽ കമ്പി,കഴുത്ത്,എന്നീ പ്രാസ  നിയമങ്ങളിൽ അറബി മലയാള സാഹിത്യത്തിൽ രചിക്കപ്പെട്ട തനത് മാപ്പിളപ്പാട്ട് ആണ് ആലപിക്കേണ്ടത് . തനത് ഇശലിൽ രചിക്കപ്പെട്ട പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിക്കാവുന്നതാണ്

ഖസീദ: (പത്ത് മിനുട്ട്) ഖസീദ പാരായണത്തിന്  ബുർദയിലെ ബൈത്തുകൾ മാത്രമാണ് ആലപിക്കേണ്ടത് ജവാബുകൾ ഏതുമാവാം. പാരായണത്തില്‍ കോര്‍വ (തര്‍തീബ്) ശ്രദ്ധിക്കേണ്ടതാണ്. വായ കൊണ്ടോ മൂക്കുകൊണ്ടോ ഉള്ള ശബ്ദ ക്രമീകരണം അനുവദനീയമല്ല . എന്നാൽ അവതരണ മികവിന് വേണ്ടി ചിലങ്ക ഇല്ലാത്ത ദഫ്, അറബന ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്.

തദ്രീസ്: തദ്രീസില്‍ ഫത്ഹുല്‍ മുഈനിലെ കിതാബുസ്വലാത്തില്‍ നിന്നുള്ള ബാബുല്‍ ജുമുഅയാണ് തെരഞ്ഞെടുക്കേണ്ടത്.

➕ പുതുതായി ചേര്‍ക്കപ്പെട്ട പരിപാടികള്‍ : ഖിറാഅത്ത്, ഗ്രന്ഥവായന, തദ്രീസ്, അനുസ്മരണ ഗാനം (മണ്‍മറഞ്ഞ സമസ്ത മുശാവറ അംഗങ്ങള്‍)


⚖️ പോയ്ന്‍റ് നില : 

A Grade: 80നു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍
B Grade: 60-79 മാര്‍ക്ക് ലഭിച്ചവര്‍
C Grade: 50-59 മാര്‍ക്ക് ലഭിച്ചവര്‍


INDIVIDUAL (വ്യക്തിഗതം)

POINT : 1st : 5, IInd : 3, IIIrd: 1
GRADE: A: 5, B: 3, C:1

GROUP (ഗ്രൂപ്പ്)

POINT : 1st : 10, IInd : 8, IIIrd: 6
GRADE: A: 5, B: 3, C:1


🌐 വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
http://darsfest.blogspot.com

📞 ബന്ധപ്പെടുക

9747505550, 8075969771, 9048195786


എന്ന്

അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം
കണ്‍വീനര്‍, ജാമിഅ ദര്‍സ് ഫെസ്റ്റ്

Previous Post Next Post