ജാമിഅ ദർസ് ഫെസ്റ്റ് 2021-22


🎙️ ജാമിഅ ദർസ് ഫെസ്റ്റ് സംസ്ഥാനതല മത്സരം 2022 ജനുവരിയിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ വെച്ച് നടത്തപ്പെടുവാൻ തീരുമാനമായി. മുൻവർഷങ്ങൾ പോലെ മേഖലാതല മത്സരങ്ങളോ സബ്ജൂനിയർ ,ജൂനിയർ ,സീനിയർ , എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചുള്ള മത്സരങ്ങളോ ഇല്ല.

🎙️ഒരു ദർസിൽ നിന്ന്  വ്യക്തിഗത ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് (സ്റ്റേജ് 2+നോണ്‍സ്റ്റേജ് 1) എന്നിങ്ങനെ മൂന്ന് പരിപാടികളില്‍ വരെ പങ്കെടുക്കാവുന്നതാണ്.  വ്യക്തിഗത ഇനത്തില്‍ പങ്കെടുത്ത മത്സരാര്‍ഥിക്ക് ഗ്രൂപ്പ് ഇനമായ ഖസീദയില്‍ പങ്കെടുക്കുന്നതിന് വിരോധമില്ല.ഖസീദ പാരായണത്തിന് അഞ്ചു വിദ്യാർഥികൾപങ്കെടുക്കേണ്ടതാണ്.

 🎥 ഓരോ ദർസിൽ നിന്നും പങ്കെടുക്കുന്ന ഇനങ്ങൾ അതിൻറെ വീഡിയോ നിര്‍ദ്ദേശിക്കുന്ന മിനുട്ടിൽ കവിയാത്ത ക്ലിപ്പുകളാക്കി 2021 ഡിസംബര്‍ 20ന് മുമ്പ് ഗൂഗിൾ ലിങ്ക് വഴി സംഘാടക സമിതിക്ക് അയച്ചുതരേണ്ടതാണ്. ഡിസംബര്‍ 20 ന് ശേഷം വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല. സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്. 

📸 ഫോട്ടോ PHOTO : ബാഡ്ജ്, റിസള്‍ട്ട്, സെര്‍ട്ടിഫിക്കറ്റ് തുടങ്ങി പല ആവശ്യങ്ങള്‍ക്കും ഉപകാരപ്പെടുന്നതിനാല്‍ മത്സരാര്‍ത്ഥിയുടെ ഫോട്ടോ വൃത്തിയുള്ള, പാസ്പോര്‍ട്ട് സൈസ് തന്നെയാവാന്‍ ശ്രദ്ധിക്കേണ്ടതാണ്.    

📽️ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ വീഡിയോ ക്ലിപ്പുകൾ കമ്മിറ്റി പരിശോധിച്ച് യോഗ്യത നേടിയവർക്ക് സ്റ്റേറ്റ് തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. നിശ്ചിത ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്കാണ് സംസ്ഥാന തല മത്സരത്തില്‍ അര്‍ഹതയുണ്ടായിരിക്കുക.

⚖️ SELECTION ROUND CENTRES 2021 ഡിസംബര്‍ 26 ഞായര്‍ (തൃക്കരിപ്പൂര്‍, തൃശൂര്‍, പാലക്കാട്, കൊല്ലം) 2022 ജനുവരി 9 ഞായര്‍ (മലപ്പുറം, തിരൂര്‍, കോഴിക്കോട്) എന്നീ തിയ്യതികളില്‍ ഓഫ് ലൈന്‍ മത്സരങ്ങള്‍ (സെലക്ഷന്‍ റൌണ്ട്) നടത്തപ്പെടും. 

📍CENTRES: സെന്‍ററുകള്‍ : 1. തൃക്കരിപ്പൂര്‍ (കാസറഗോഡ്, കണ്ണൂര്‍), 2. കൊടുവള്ളി (കോഴിക്കോട്) , 3. മലപ്പുറം, 4. തിരൂര്‍, 5. തൃശൂര്‍, 6. പാലക്കാട്, 7. കൊല്ലം എന്നിങ്ങനെ ഏഴ് സെന്‍ററുകളാണ് സെലക്ഷന്‍ റൌണ്ടിന് വേണ്ടി തയ്യാര്‍ ചെയ്തിരിക്കുന്നത്.

🌎 ഓഫ് ലൈനായി നടത്തപ്പെടുന്ന പരിപാടികള്‍ ഏഴു സെന്‍ററുകളിലായാണ് നടത്തപ്പെടുന്നത്. പുതുതായി ചേര്‍ക്കപ്പെട്ട ഖിറാഅത്തും ഗ്രന്ഥവായനയും ഇതേ സെന്‍ററില്‍വെച്ച് തന്നെയാണ് നടത്തപ്പെടുക. ഓണ്‍ലൈനായി നടത്തപ്പെടുന്നതിലുള്ള മൂല്യനിര്‍ണയം പ്രയാസം നേരിടുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.

പുതുതായി ചേര്‍ക്കപ്പെട്ട പരിപാടികള്‍ : ഖിറാഅത്ത്, ഗ്രന്ഥവായന, തദ്രീസ്, അനുസ്മരണ ഗാനം (മണ്‍മറഞ്ഞ സമസ്ത മുശാവറ അംഗങ്ങള്‍)


⚖️ പോയ്ന്‍റ് നില

A Grade: 80നു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍
B Grade: 60-79 മാര്‍ക്ക് ലഭിച്ചവര്‍
C Grade: 50-59 മാര്‍ക്ക് ലഭിച്ചവര്‍


INDIVIDUAL (വ്യക്തിഗതം)

POINT : 1st : 5, IInd : 3, IIIrd: 1
GRADE: A: 5, B: 3, C:1

GROUP (ഗ്രൂപ്പ്)

POINT : 1st : 10, IInd : 8, IIIrd: 6
GRADE: A: 5, B: 3, C:1


📞 ബന്ധപ്പെടുക

9747505550, 8075969771, 9048195786


എന്ന്
അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം
കണ്‍വീനര്‍, ജാമിഅ ദര്‍സ് ഫെസ്റ്റ്

Previous Post Next Post