ജാമിഅ ദര്‍സ് ഫെസ്റ്റ്; ഫെബ്രുവരി 4, 5 തിയ്യതികളിലേക്ക് മാറ്റി വെച്ചു

2022 ജനുവരി 28, 29 തിയ്യതിയില്‍ നടത്താനിരുന്ന ജാമിഅ ദര്‍സ് ഫെസ്റ്റ്  ജാമിഅ നൂരിയ വാര്‍ഷിക സനദ് ദാന സമ്മേളനം മാറ്റി വെച്ചതിനാല്‍ ഫെബ്രുവരി 4, 5 തിയ്യതികളിലേക്ക് ഫെസ്റ്റ് മാറ്റി വെക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. അതനുസരിച്ച് ഫെബ്രുവരി 4ന് വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ നോണ്‍ സ്‌റ്റേജ് മത്സരവും 5ന് ശനിയാഴ്ച കാലത്ത് 8.30 മുതല്‍ സ്‌റ്റേജ് മത്സരവും നടക്കും.

നോണ്‍ സ്‌റ്റേജ് മത്സരം 4 വേദികളിലായും  സ്‌റ്റേജ് മത്സരം 5 വേദികളിലായും നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ച് ഫെസ്റ്റ് നടത്തേണ്ടതിനാല്‍ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും 4ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി തന്നെ നിര്‍ബന്ധമായും ജാമിഅയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം, താമസം  എന്നിവ തയ്യാര്‍ ചെയ്തിട്ടുണ്ട്.   സമയ നിഷ്ഠ പാലിച്ച് ജാമിഅ കാമ്പസിലെത്തണമെന്ന്  കൂടി ഉണര്‍ത്തുന്നു. സര്‍വ്വ ശക്തനായ നാഥന്‍ വളരെ ഭംഗിയായ നിലക്ക് നമ്മുടെ ഫെസ്റ്റ് പൂര്‍ത്തീകരിക്കാന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍....

✍️
കണ്‍വീനര്‍
ജാമിഅ ദര്‍സ് ഫെസ്റ്റ്
Previous Post Next Post